കൊല്ലം – ചെങ്കോട്ട പാതയിൽ ട്രെയിനുകൾ റദ്ദാക്കി

കൊല്ലം: ഏറ്റുമാനൂർ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ കൊല്ലം – പുനലൂർ – ചെങ്കോട്ട പാതയിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയത്തിൽ താത്കാലിക മാറ്റം വരുത്തുകയും ചെയ്യുമെന്ന് മധുര റെയിൽവേ ഡിവിഷൻ അറിയിച്ചു.

പുനലൂർ – ഗുരുവായൂർ ഇന്റർസിറ്റി എക്സ്‌പ്രസും ഗുരുവായൂർ – പുനലൂർ ഇന്റർസിറ്റി എക്സ്‌പ്രസും 21 മുതൽ 28 വരെ പൂർണമായി റദ്ദാക്കി. തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്‌പ്രസ് 27നും പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് 28നും ഉണ്ടാവില്ല. 22 മുതൽ 27 വരെ പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് 75 മുതൽ 90 മിനിട്ട് വൈകിയേ ഓടൂ.

Advertisement