കേരള സർവ്വകലാശാല കലോല്‍സവം മാര്‍ ഇവാനിയോസ് മുന്നില്‍

കൊല്ലം. കേരള സർവ്വകലാശാല യുവജനോത്സവത്തിൽ തലസ്ഥാന ജില്ല മുന്നേറുന്നു. പോയിൻ്റ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനത്തും തിരുവനന്തപുരത്ത് നിന്നുള്ള കോളേജുകളാണ് ഉള്ളത്. മാർ ഇവാനിയസ് കോളേജ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

കലോല്‍സവം മൂന്ന് ദിവസം പിന്നിടുമ്പോൾ പോയിൻ്റ് പട്ടികയിൽ തിരുവനന്തപുരത്തെ കോളജുകൾ പരസ്പരം മത്സരിക്കുകയാണ്. 80 ഇനങ്ങൾ പൂർത്തിയായപ്പോൾ 114 പോയതോടെ മാർ ഇവാനിയോസ് കോളേജ് നാലാഞ്ചിറയുടെ കുതിപ്പാണ്. കഴിഞ്ഞതവണ മാർ ഇവാനിയസ് കോളേജിന് ഒപ്പം ഒന്നാംസ്ഥാനം പങ്കിട്ട യൂണിവേഴ്സിറ്റി കോളേജ് 65 പോയിൻ്റുമായി മൂന്നാംസ്ഥാനത്താണ്. തിരുവന്തപുരത്ത് തന്നെയുള്ള ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജ് 76 പോയിൻ്റുമയി രണ്ടാം സ്ഥാനത്ത്. 60 പോയിൻ്റുമായി നാലാം സ്ഥാനത്തുള്ള വഴുതക്കാട് വനിതാ ഗവൺമെൻറ് കോളേജും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. ഇരുപതിലധികം ഇനങ്ങൾ മാത്രം ബാക്കി നിൽക്കെ മാർ ഇവാനിയസ് കോളേജ് ഏറെക്കുറെ കപ്പ് ഉറപ്പിച്ചു.

നാടിന്‍റെ രണ്ടാം പൂരമായാണ് കലോല്‍സവത്തെ നാട് ഏറ്റെടുത്തത്.പ്രധാനവേദിയായ എസ്എൻ കോളേജിൽ മിക്ക ഇനങ്ങൾക്കും വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.

യുവജനോത്സവത്തിൻ്റെ നാലാം ദിവസമായ ഇന്ന് ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് , ഓട്ടൻതുള്ളൽ മാപ്പിളപ്പാട്ട് തുടങ്ങിയ മത്സര ഇനങ്ങൾ നടക്കും. യുവജനോത്സവത്തിന് നാളെ തിരശീല വീഴും.


Advertisement