തെന്മല: തെന്മല പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കണ്ണറ പാലം എന്ന സ്ഥലത്ത് റെയിൽവേ ട്രാക്കിലിരുന്നു ഫോണിൽ സംസാരിച്ചശേഷം മൊബൈലിൽ പാട്ടു കേട്ടുകൊണ്ടിരുന്ന മധ്യപ്രദേശ് സ്വദേശിയായ സെർവർ പാത്ത യെ 03 .03 .2022 11 .30 മണിയോടുകൂടി കൂടെ റെയിൽവേ അറ്റകുറ്റ പണികൾക്കായി വന്ന മധ്യപ്രദേശ് ബേക്കൂർ ജില്ലയിലെ ഹാർഡ് വില്ലേജിൽ സുഖറാം സലാം മകൻ 25 വയസുള്ള അഖിലേഷ് സലാം , മധ്യപ്രദേശ് ബേക്കൂർ ജില്ലയിലെ ഹാർഡ് വില്ലേജിൽ രാംപാൽ കൗഡേ മകൻ 23 വയസുള്ള ഓം പ്രകാശ് കൗഡേ എന്നിവർ ചേർന്ന് ഇരുമ്പു പൈപ്പുകൊണ്ട് മറ്റും തലയ്ക്കും ദേഹമാസകാലവും ഗുരുതരമായി അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെന്മല പോലീസ് അറസ്റ്റു ചെയ്തു.

പ്രതികളെ കളിയാക്കി സംസാരിച്ചു എന്നതാണ് വിരോധ കാരണം. പുനലൂർ DYSP വിനോദ് ന്റെ നേതൃത്വത്തിൽ ISHO എം.ജി വിനോദ്, SI സുബിൻ തങ്കച്ചൻ, ബാബുകുറുപ്പു എസ്.ഐ കുണ്ടറ , കൊല്ലം റൂറൽ ഡാൻസാഫ് ടീം അംഗങ്ങൾ ഉൾപ്പെടെ 20 പേരടങ്ങുന്ന പ്രത്യേക ടീം ആണ് അന്വേഷണ ത്തിനു ചുമതല വഹിച്ചത്.