കൊല്ലം: എംഡിഎംഎ കൈവശം സൂക്ഷിച്ചിരുന്ന രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തു. മീയണ്ണൂര്‍ പാലാംകോണം ചരുവിള വീട്ടില്‍ ഷാജിര്‍ (39), മീയണ്ണൂര്‍ മലേവയല്‍ ചരുവിള തെക്കതില്‍ നവാബ് (41) എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ അശ്വതി ജിജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പാലാംകോണം ബസ് സ്റ്റോപ്പിന് നടത്തിയ പരിശോധനയിലാണ് 4.400 ഗ്രാം എംഡിഎംഎയുമായി ഇവര്‍ പിടിയിലായത്. മീയണ്ണൂര്‍, കണ്ണനല്ലൂര്‍ എന്നീ പ്രദേശങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യുവാക്കളെ ലക്ഷ്യമിട്ട് വില്‍പ്പനക്കായി പ്ലാസ്റ്റിക് സിപ്പ്ലോക്ക് കവറില്‍ സൂക്ഷിച്ചിരുന്ന രാസ ലഹരിയാണ് പിടികൂടിയത്. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Advertisement




























