ശാസ്താംകോട്ട:ശാസ്‌താംകോട്ട തടാകത്തിൽ മുങ്ങിമരിച്ച നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി രാജേഷ് ഭവനിൽ രവിയുടെ മകൻ രാജീവ് (26),മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി അഭിഷേക് ഭവനിൽ അനിയുടെ മകൾ അഭിരാമി (19) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നന്നാണ് പ്രാഥമിക നിഗമനം.അമ്പലക്കടവിൽ നിന്നും ഞായർ രാവിലെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.പിന്നീട് ശാസ്‌താംകോട്ട ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ 50 മീറ്റർ പരിധിയിൽ നിന്നും രാജീവിൻ്റെ മൃതദേഹവും കണ്ടെത്തി.മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങുമെന്ന് പോലീസ് അറിയിച്ചു.ഞായർ പുലർച്ചെയാണ് ഇരുവരും കായലിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.നാല് മാസം മുമ്പാണ് പ്രണയത്തിലായിരുന്ന രാജീവും അഭിരാമിയും വിവാഹിതരായത്.ഇരു വീട്ടുകാരുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം.പിന്നീട് വാടക വീട്ടിലായിരുന്നു താമസം.രണ്ടുപേരും സ്വന്തം വീടുകളിലേക്ക് പോകുകയോ,വീട്ടുകാർ ഇവരുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല.അമ്പലംകുന്ന് സ്‌കൂളിലെ ക്ലിനിംഗ് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു രാജീവ്.പൂയപ്പള്ളി പൊലീസ് കഴിഞ്ഞ മാസം ഇരുവരെയും വിളിപ്പിച്ച് സംസാരിച്ചിരുന്നു.ആത്മഹത്യയിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല.ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ് ചന്ദ്രയുടെ നേതൃത്വത്തിൽ,സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ അജിത്,കുമാർ,മനോജ് കുമാർ,സ്കൂബ ടീം അംഗങ്ങൾ ഗോപൻ,ഷാനവാസ്, രാജേഷ്,ഫയർ ആൻഡ്.റെസ്ക്യൂ ഓഫീസർമാരായ പ്രമോദ്,ശ്രീകുമാർ,ഹോം ഗർഡ് പ്രദീപ്,ശിവപ്രസാദ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

































