30.1 C
Kollam
Sunday 27th September, 2026 | 05:51:15 PM
Home News Local വെളിയം തച്ചക്കോട് നിന്നും എംഡിഎംഎ യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

വെളിയം തച്ചക്കോട് നിന്നും എംഡിഎംഎ യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പുയപ്പള്ളി: വെളിയത്ത് എം ഡി എം എ യും കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മീയ്യണ്ണൂർ മലേവയൽ സിയാദ് മൻസിലിൽ ഷിനാസ് (26), ഓടനാവട്ടം, കുടവട്ടൂർ , അതുൽ നിവാസിൽ അരുൺ ( 33 ) എന്നിവരെയാണ് പൂയപ്പള്ളി പോലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ തച്ചക്കോട് ഭാഗത്ത് കൂടി പ്രതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പോലീസ് തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടയിലാണ് ബുള്ളറ്റിന്റെ ടാങ്ക് കവറിനുള്ളിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും 3 ഗ്രാം എംഡി എം എയും 10 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.