29.9 C
Kollam
Wednesday 14th October, 2026 | 02:55:47 PM
Home News Local കസ്റ്റഡി മര്‍ദ്ദനം: കൊട്ടാരക്കര എസ്‌ഐ ഹാജരാകണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കസ്റ്റഡി മര്‍ദ്ദനം: കൊട്ടാരക്കര എസ്‌ഐ ഹാജരാകണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കൊല്ലം: കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത ഉത്തരവിട്ടു. ഓഗസ്റ്റില്‍ ആലപ്പുഴ പൊതുമരാമത്ത് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗിലാണ് ഹാജരാകേണ്ടത്. ഒപ്പം ആരോപണവിധേയമായ സംഭവത്തെ കുറിച്ച് വിശദീകരണവും ഹാജരാക്കണം. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര സ്വദേശി രാജേഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സിച്ചതായി പറയുന്ന രേഖകള്‍ പരാതിക്കാരന്‍ ഹാജരാക്കണം. ജില്ലാ പോലീസ് മേധാവി മുഖേന എസ്‌ഐക്ക് നോട്ടീസയയ്ക്കാനാണ് കമ്മീഷന്‍ ഉത്തരവായത്.