ചക്കുവള്ളി ഓസ്താമുക്കിനു സമീപം പഞ്ഞി ഗോഡൗണിന് തീപിടിച്ചു

ചക്കുവള്ളി:ചക്കുവള്ളി കമ്പലടി ഓസ്താമുക്കിനു സമീപം പഞ്ഞി ഗോഡൗണിന് തീപിടിച്ചു.മെത്ത നിറക്കാൻ ഉപയോഗിക്കുന്ന പഞ്ഞിക്കാണ് തീ പിടിച്ചത്.ബുധൻ പകൽ 2.30 ഓടെയാണ് സംഭവം.തീ ആളിപ്പടർന്നതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിച്ചു.പിന്നീട് സ്ഥലത്തെത്തിയ ശാസ്താംകോട്ട,കരുനാഗപ്പള്ളി ഫയർഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Advertisement