എംഡിഎംഎയുമായി യുവാവ് പിടിയില്‍

Advertisement


കൊല്ലം.മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. വാളത്തുംഗല്‍ ഹൈദരാലി നഗര്‍ 22ല്‍ വാഴക്കുളത്തില്‍ പടിഞ്ഞാറ്റതില്‍ അജ്മല്‍ഷാ(24) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോളയത്തോട് നിന്നാണ് യുവാവ് 360 മില്ലീഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കൊല്ലം സിറ്റി ഡാന്‍സാഫിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. തുടര്‍ന്ന് ഡാന്‍സാഫും കൊല്ലം ഈസ്റ്റ് പോലീസും ചേര്‍ന്ന് ലഹരിമരുന്ന് ഉല്‍പ്പെടെ പിടികൂടുകയായിരുന്നു. കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര സംഘങ്ങള്‍ നിരീക്ഷണത്തിലാണെന്നും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുമെന്നും, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.

Advertisement