മോഷണ കേസുകളിലെ പ്രതി പിടിയില്‍

കൊല്ലം: പേരൂര്‍ കൊച്ചുകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വിളക്കുകളും മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. കൊറ്റംകര, ആലുംമൂട് ബിന്‍സി ഭവനത്തില്‍ ബിജു (53) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പേരൂര്‍ കൊച്ച്കാവ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും ക്ഷേത്രത്തിലെ വിളക്കുകളും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കിളികൊല്ലൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലായി 24 ഓളം മോഷണക്കേസ് നിലവിലുണ്ട്.

Advertisement