കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Advertisement

കൊല്ലം: ദേശീയപാതയില്‍ കൊല്ലം നീണ്ടകര വേട്ടുതറയില്‍ മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9:40 ഓടാണ് അപകടം നടന്നത്. കാറിന് പിന്നില്‍ ലോറിയും ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സും ഇടിച്ചാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു മൂന്നു വാഹനങ്ങളും. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പാറശ്ശാല ചെറുവാറക്കോണം കുന്നവിള വീട്ടില്‍ സുരേഷ് കുമാര്‍ (50), കണ്ടക്ടര്‍ പാറശാല കോയിക്കല്‍ അരമന ഐശ്വര്യത്തില്‍ എസ്.എന്‍. ദീപു (36), കേശവദാസപുരം സ്വദേശിനി ഷീല (46), പാവുമ്പ സ്വദേശിനി രാജശ്രീ (38), ചവറ സ്വദേശി ശിഹാബ് (55), പുതുപ്പള്ളി സ്വദേശിനി ലക്ഷ്മി (19), പാലക്കല്‍ സ്വദേശിനി ശ്രീലക്ഷ്മി (45), കല്ലേലി ഭാഗം രാധാകൃഷ്ണപിള്ള (65), മാവേലിക്കര സ്വദേശി ഹരിദാസ് (55), ആറാട്ടുപുഴ സ്വദേശിനി സിന്ധു (50), കോട്ടയ്ക്കുപുറം സ്വദേശി സുരേഷ് (47), ചവറ സ്വദേശിനി ധന്യ (37), ചേപ്പാട് സ്വദേശിനി സജിനി (27), പന്മന സ്വദേശിനി അപര്‍ണ (32), തേവലക്കര സ്വദേശിനികളായ റെജില (48), ശ്രീലേഖ 45 എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആര്‍ക്കും ഗുരുതര പരുക്കുകള്‍ ഇല്ല. പരിക്കേറ്റവരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ ലഭ്യമാക്കി.

Advertisement