എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയന്‍ നൈപുണ്യ വികസന പദ്ധതി തുടങ്ങി

ശാസ്താംകോട്ട • എൻഎസ്എ സ് കുന്നത്തൂർ താലൂക്ക് യൂണിയ നും മുന്നാക്ക വികസന കോർപ റേഷനും ചേർന്നു നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതികളു ടെ താലൂക്ക് തല ഉദ്ഘാടനം യൂ ണിയൻ പ്രസിഡന്റ് കെ.ആർ.ശി വസുതൻ പിള്ള നിർവഹിച്ചു. തൂ ശനില വെജ് മിനി കഫേകൾ എൻഎസ്എസ് സോഷ്യൽ സർ വീസ് വിഭാഗം സെക്രട്ടറി വി.വി. ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു.

വനിതാ സംരംഭകർക്കായി 5.43 കോടി രൂപയുടെ പദ്ധതികളാണു നടപ്പാക്കുന്നത്. ഇതിൽ 1.65 കോ ടി രൂപ സബ്സിഡിയായി അംഗ ങ്ങൾക്കു ലഭിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.ആർ.കെ. ബാബു അധ്യക്ഷത വഹിച്ചു. ധന ലക്ഷ്മി ബാങ്ക് അസി.ജനറൽ മാ നേജർ പി.എച്ച്. ബിജുകുമാർ ഫാ മിങ് പ്രോജക്ടറുകളുടെ ഉദ്ഘാ ടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ, ബാങ്ക് സീനിയർ മാനേജർ രാജേ ഷ് അലക്സ്, പഞ്ചായത്തംഗം ഹരികുമാർ കുന്നുംപുറത്ത്, ബാ ങ്ക് മാനേജർ ഷിബി ജോർജ്, താ ലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.രവീന്ദ്രക്കു റുപ്പ്, എംഎസ്എസ് ജോ.സെക ട്ടറി സി. സുരേന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.

Advertisement