എംഡി എംഎ യുമായി പോരേടം സ്വദേശി നൗഫൽ അറസ്റ്റിൽ      

അഞ്ചല്‍: മാരകമയക്കുമരുന്നായ എം ഡി എം യുമായി ചടയമംഗലം പോരേടം സ്വദേശിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പോരേടം ,പാകിസ്ഥാൻമുക്ക്വയ്യാനത്ത് വീട്ടിൽ സുലൈമാന്റെ മകൻ നൗഫൽ(23)ആണ് അറസ്റ്റിൽ ആയത്.
വീട്ടിൽ നിന്നും അറസ്റ്റുചെയ്ത ഇയാളിൽ നിന്നും 300 മില്ലിഗ്രാം എം ഡിഎംഎ,5ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.ചോദ്യം ചെയ്യലിൽ പരവൂർ പൊഴിക്കര ഭാഗത്തുനിന്നാണ് ലഭിച്ചതെന്ന് സൂചനയുണ്ട്.കഴിഞ്ഞ ദിവസം അഞ്ചൽ ലോഡ്ജ് കേന്ദ്രീകരിച്ചുവൻ വേട്ട നടന്നിരുന്നു.അതിന്റെ കണ്ണിയാണോ ഇയാൾ എന്നു പോലീസ് പരിശോധിച്ച് വരികയാണ്. ജില്ലാറൂറൽ പോലീസ് മേധാവി സുനിൽ എംഎൽ ഐ പി എസിന്റെ നിർദേശപ്രകാരം ഡാൻസാഫ് വിഭാഗവും ചടയമംഗലം പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചടയമംഗലം സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ,സബ് ഇൻസ്‌പെക്ടർ മോനിഷ്,സീനിയർ സി പി ഒ സുകേഷ് കുമാർ,സനൽ കുമാർ,സിപിഒ അതുൽ,ഡാൻസാഫ് അംഗങ്ങളായഎസ് ഐ അനീഷ്,രാധാകൃഷ്ണൻ,പോലീസ് ഉദ്യോഗസ്ഥരായ സജു,ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി.

Advertisement