ഏരൂരിലെ വീട്ടമ്മയുടെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും മോഷ്ട്ടിച്ച പ്രതികള്‍ പിടിയില്‍ 

അഞ്ചൽ: വീട്ടിനുള്ളില്‍ കടന്നു  കയറിവീട്ടമ്മയുടെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും മോഷ്ട്ടിച്ച  പ്രതികളെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആയിരനെല്ലൂര്‍ കുന്നില്‍ ചരുവിള വീട്ടില്‍ അനീഷ്‌ എന്ന് വിളിക്കുന്ന സജു, സിബി ഭവനില്‍ സിബിന്‍ കെ ജോണി എന്നിവരെയാണ് ഏരൂർ  പോലീസ് അറസ്റ്റ് ചെയ്തത്. ഏരൂര്‍ ആയിരനെല്ലൂര്‍ ബിജു ഭവനില്‍ സാറാമയുടെ വീട്ടില്‍ ഇക്കഴിഞ്ഞ നാലാം തീയതിയാണ് കവര്‍ച്ച നടന്നത്.

ഇരുവരും വീട്ടിനുള്ളില്‍ കടന്ന് മാലയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു. മോഷ്ട്ടിച്ച സ്വര്‍ണ്ണം പുനലൂരിലെ ഒരു ഫൈനാൻസിൽ പണയം വച്ച് പൈസ ഉപയോഗിച്ച് മറ്റു രണ്ടു മാലകള്‍ വാങ്ങിയ പ്രതികള്‍ ഇതില്‍ ഒരെണ്ണം പ്രതികളില്‍ ഒരാളുടെ ഭാര്യക്ക് നല്‍കി. മറ്റൊരെണ്ണം വില്‍ക്കുകയും ചെയ്തു.

പ്രതികളെ കുറിച്ച് സൂചന ലഭിച്ച ഏരൂര്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത് . പ്രതികളെ പുനലൂര്‍ പത്തനം തിട്ട തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Advertisement