യുവാവിനോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

കൊല്ലം. യുവാവിനോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ ആള്‍ പോലീസ് പിടിയിലായി. കല്ലുംതാഴം, കെ.പി നഗര്‍, ഉദയക്കോട്ട് വടക്കതില്‍ ശിവപ്രസാദ് (42) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. യുവാവിനെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പ്രതിയുടെ വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേഷ്, രജനീഷ്, അനില്‍കുമാര്‍, സിപിഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement