ചിത്തിര ഫെസ്റ്റിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും ചരിത്ര വിജ്ഞാന പ്രദർശനവും സംഘടിപ്പിച്ചു

Advertisement

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ശ്രീ ചിത്തിരവിലാസം യുപി സ്കൂളിലെ വാർഷികാഘോഷം ചിത്തിര ഫെസ്റ്റ് 2023 ന്റെ രണ്ടാം ദിവസം’ ട്രാക്ക്’ കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ട്രാക്കിന്റെ ജില്ലാ പ്രസിഡണ്ടും കുന്നത്തൂർ ജോയിൻ ആർടിഒയുമായ ശ്രീ ശരത് ചന്ദ്രൻ നിർവഹിച്ചു.

ഇതോടൊപ്പം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഹക്കിം മാളിയ്ക്കൽ ന്റെ നേതൃത്വത്തിൽ ചരിത്ര വിജ്ഞാന പ്രദർശനവും സംഘടിപ്പിച്ചു
പിടിഎ പ്രസിഡണ്ട് സുരേഷ് ചാമവിള അധ്യക്ഷത വഹിച്ചു, എച്ച് എം സുധാദേവി. വി സ്വാഗതം പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സോഹൻ ലാൽ, ഡോ. സുശീലൻ, പി ടി എ വൈസ് പ്രസിഡന്റ് അർഷാദ് മാന്നാനി, എം പി ടി എ പ്രസിഡന്റ്‌ അനുരാധ,സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു, പ്രോഗ്രാം കൺവീനർഉണ്ണി ഇലവിനാൽ,വിനോദ് ആർ ചൈത്രം,ശ്രീകുമാർ, ആനന്ദൻ മാഷ്, മുഹമ്മദ് സജാദ്, അനന്തകൃഷ്ണൻ, ബിബിൻ കോശി തരകൻ തുടങ്ങിയവർ സംസാരിച്ചു.

മൈനാഗപ്പള്ളി ശ്രീ ചിത്തിരവിലാസം യുപി സ്കൂളിന്റെ വാർഷികാഘോഷം ചിത്തിര ഫെസ്റ്റ് 2023 ന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര
Advertisement