പന്മനയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചവറ. പന്മനയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.

പന്മന മുല്ലക്കേരി കടുവിനാൽ വീട്ടിൽ താഹയാണ് മരിച്ചത്.65 വയസായിരുന്നു.

ദേശീയപാതയിൽ പന്മന ക്ഷേത്രഗോപുരത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ഇടപ്പള്ളിക്കോട്ടയിൽ നിന്നും പന്മന വില്ലേജ് ഓഫീസിലേക്ക് വരുകയായിരുന്ന താഹ റോഡ് മുറിച്ച് കടക്കവെ ഇതേ ദിശയിൽ വന്ന ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ബസിനടിയിൽപ്പെട്ട താഹയെ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Advertisement