പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

Advertisement

പോരുവഴി:പോരുവഴി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയ്ക്കും ഭരണസ്തംഭനത്തിനും എതിരെ എൽഡിഎഫ് പോരുവഴി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പുളിയൻവിള ജംഗ്ഷഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകൾ അടക്കം നൂറിലധികം പ്രവർത്തകർ പങ്കെടുത്തു.പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സിപിഎം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി സത്യദേവൻ ഉദ്ഘാടനം ചെയ്തു.

ഉമ്മന്റയ്യത്ത് ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു.എൽഡിഎഫ് കൺവീനർ ബി.ബിനീഷ്,സിപിഐ മണ്ഡലം അസി.സെക്രട്ടറി എസ്.അനിൽ,കേരളാ കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം കുഞ്ഞുമോൻ,
ആർ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,എസ്.ശിവൻ പിള്ള,അക്കരയിൽ ഹുസൈൻ,എ.പ്രതാപൻ,ആർ.സുരാജ്,ജിഷാ കുമാരി,എം.മനു,വാറുവിൽ ഷാജി എന്നിവർ സംസാരിച്ചു.മാർച്ചിനും ധർണ്ണയ്ക്കും സി.ബി കൃഷ്ണ ചന്ദ്രൻ,പി.കെ ലിനു,ജയപ്രസന്നൻ,എസ്.ഷീജ,ശാന്ത,ഫിലിപ്പ്, മോഹനൻ പിള്ള,വിനു .ഐ.നായർ,ശ്രീത സുനിൽ എന്നിവർ നേതൃത്വം നൽകി.

Advertisement