അധികാര തണലിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനിടയിൽ മദ്യ- ലഹരി വസ്തുക്കളുടെ ഇടപാടുകളും ക്രിമിനൽ വാസനയും വ്യാപകമാകുന്നു,കൊല്ലത്ത് സിപിഎം തെറ്റു തിരുത്തല്‍ രേഖ

കൊല്ലം. പാർട്ടിയെ മറയാക്കി ചിലനേതാക്കള്‍ പോലീസിനെയും എക്സൈസിനെയും സ്വാധീനിക്കുന്നുവെന്ന് സിപിഐ എമ്മിന്റെ തിരുത്തൽ രേഖ. അധികാരത്തിന്റെ കാവലിൽ ഇത്തരം അനാശാസ്യ പ്രവണതകൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെ കർശന നടപടി മാത്രം പോരെന്നും. പാർട്ടിയിൽ ഇവരെ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും തെറ്റ് തിരുത്തൽ രേഖയിൽ നിർദ്ദേശം. കൊല്ലത്ത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തെറ്റ് തിരുത്തൽ രേഖ ചർച്ചയ്ക്ക് എടുത്തത്.

മദ്യം ലഹരി ഇടപാടുകളിലൂടെ പെട്ടെന്ന് കയ്യില്‍വരുന്ന പണമാണ് ഉന്നം, അധികാര തണലിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനിടയിൽ മദ്യ- ലഹരി വസ്തുക്കളുടെ ഇടപാടുകളും ക്രിമിനൽ വാസനയും വ്യാപകമാകുന്നതായി സിപിഎമ്മിന്റെ തെറ്റ് തിരുത്തൽ രേഖ. ഇത്തരം അനാശാസ്യ ഇടപാടുകൾ ഇടപാടുകൾക്ക് പാർട്ടിയുടെ സംഘടനാ സംവിധാനം ദുരുപയോഗം ചെയ്യുന്നു. ഇത്തരക്കാരെ പാർട്ടിയിൽ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും തെറ്റ് തിരുത്തൽ രേഖ ആവശ്യപ്പെടുന്നു. ഓരോ പ്രവർത്തകന്റെയും ജീവിതശൈലിയും പ്രവർത്തനരീതിയും ബന്ധപ്പെട്ട ഘടകവും ഉപരിഘടകവും കർശനമായി നിരീക്ഷിക്കണമെന്നും ചെറിയ സംഭവങ്ങളിൽ പോലും വിശദമായ പരിശോധന വേണമെന്നും ആലപ്പുഴ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെറ്റ് തിരുത്തൽ രേഖ ആവശ്യപ്പെടുന്നു .

യുവജന വിദ്യാർത്ഥി സംഘടന പ്രവർത്തനം പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണ പരിപാടികളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്ന വിമർശനവും രേഖയിലുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റി സി.എസ് സുജാത സംസ്ഥാന കമ്മറ്റിയംഗം പുത്തലത്ത് ദിനേശൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്തത്. ജില്ലയിലെ സ്ഥിതികൾ വിശദീകരിച്ച് ജില്ലാ സെക്രട്ടറി എസ് സുദേവൻ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട് ജില്ലാ കമ്മിറ്റിയോഗം ചർച്ചചെയ്ത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുകൾ തിരുത്തൽ രേഖയുടെ മറുപടിയ്ക്ക് ഒപ്പം സംസ്ഥാന നേതൃത്വത്തിന് കൈമാറും.

Advertisement