ആയുധങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥ എൽഡിഎഫിന് ഇല്ല , കെ രാധാകൃഷ്ണന്‍

ആലത്തൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ പ്രചരണ വാഹനത്തിനു പുറകിലെ വാഹനത്തിൽ നിന്ന് ആയുധങ്ങൾ ഉപേക്ഷിച്ചതായി യുഡിഎഫ് ആരോപണത്തില്‍ മറുപടിയുമായി കെ രാധാകൃഷ്ണന്‍. മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ അപായപ്പെടുത്താനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ആണ് ആയുധങ്ങൾ എത്തിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. എന്നാൽ ആയുധങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥ എൽഡിഎഫിന് ഇല്ല എന്ന് കെ രാധാകൃഷ്ണനും പറഞ്ഞു. ആയുധങ്ങൾ കൊണ്ടുവന്ന വാഹനത്തിലെ ആളുകളെ വിളിപ്പിച്ചിട്ടുണ്ട് എന്ന് ചേലക്കര പോലീസും വ്യക്തമാക്കി

വോട്ടർമാർ ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെകയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനത്തിന് പുറകിലെ വാഹനത്തിൽ നിന്ന് ആയുധങ്ങൾ ഉപേക്ഷിച്ചു എന്ന പുതിയ വിവാദം ഉടലെടുത്തത്. ആലത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എൽഡിഎഫ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധങ്ങൾ എത്തിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു

സംഭവത്തിൽ പോലീസിൽ വിവരം നൽകിയിട്ടും എന്ത് നടപടി സ്വീകരിച്ചു എന്ന് ഇതുവരെ പോലീസ് പറഞ്ഞിട്ടില്ല എന്നും യുഡിഎഫ് പറഞ്ഞു. ഇന്നലെ വൈകിട്ട് സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനം കടന്നുപോയതിന് പിന്നാലെയാണ് കാറിൽ നിന്ന് ആയുധങ്ങൾ എടുത്ത് പുറത്തിടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാൽ തനിക്കെതിരായി ഉയരുന്നത് വ്യാജ ആരോപണം ആണ് എന്നും മറിഞ്ഞു കിടന്ന തൻ്റെ ഫ്ലക്സുകൾ കെട്ടാൻ എത്തിയ പ്രവർത്തകരാണ് കാറിൽ ഉണ്ടായിരുന്നത് എന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ആയുധം ഉപയോഗിച്ചില്ല ബാലറ്റ് ഉപയോഗിച്ചുള്ള യുദ്ധത്തിനാണ് എൽഡിഎഫ് മത്സരിക്കുന്നത് എന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

സംഭവത്തിൽ ദൃശ്യങ്ങളിൽ കണ്ട കാറിൽ ഉള്ളവരോട് സ്റ്റേഷനിലേക്ക് എത്താൻ നിർദ്ദേശം നൽകിയതായി എന്ന് ചേലക്കര സിഐയും വ്യക്തമാക്കി

Advertisement

1 COMMENT

  1. പാനൂർ ബോംബ് സ്ഫോടനം നടന്നപ്പോൾ തന്നെ ഞങ്ങൾക്ക് മനസ്സിലായി..

Comments are closed.