മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ മാത്യൂസ് ദ്വിതീയൻ ബാവായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

ശാസ്താംകോട്ട . മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ
ബാവായുടെ ഓർമ്മപ്പെരുന്നാളിന് സഖറിയാസ് മാർ അന്തോണിയോസ് കൊടിയേറ്റി. ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, ഫാ. ബേബി തോമസ്, ഫാ. കെ. ഗീവർഗീസ്, ഫാ. വൈ.തോമസ്കുട്ടി ഫാ. കോശി ജോർജ് വരിഞ്ഞവിള എന്നിവർ സഹ കാർമികത്വം വഹിച്ചു. പ്രസംഗ മത്സരവും എക്കാറ മത്സരവും നടന്നു. ഇന്ന് രാവിലെ 8നു ഡോ.ജോസഫ്
മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത കുർബാന നടത്തും.
10നു മെഡിക്കൽ ക്യാംപ്, 6.45നു
ഫാ.ലിറ്റോ ജേക്കബ് ധ്യാനം നയിക്കും.
24നു രാവിലെ 8നു ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത കുർബാന നടത്തും. 10.30നു ഫാ.നൈനാൻ വി.ജോർജ്, 6.45നു ഫാ.ജോൺ തോമസ് എന്നിവർ ധ്യാനം നയിക്കും.

25നു രാവിലെ ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് കുർബാന നടത്തും. 10.30നു അനുസ്മരണ സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും
കെടിയു വൈസ്ചാൻസലർ
ഡോ.സിസ തോമസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, യാക്കോബ് മാർ ഏലിയാസ് എന്നിവർ പ്രഭാഷണം നടത്തും.
4നു തീർഥാടകർക്കു സ്വീകരണം, 6.45
നു ഡോ.ജേക്കബ് കുര്യൻ സന്ദേശം നൽകും. 7.30നു പ്രദക്ഷിണം.
26നു രാവിലെ 8നു പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന
കാർമികത്വത്തിൽ മൂന്നിൻമേൽ
കുർബാന, തുടർന്നു ശ്ലൈഹീക വാഴ്വ്വ്, നേർച്ച വിളമ്പ്, കൊടിയിറക്ക്
എന്നിവ നടക്കും.

Advertisement