ജീവിതവിജയത്തിന് സ്വപ്നംകണ്ടാൽ മാത്രം പോര, പൂർണ്ണമായ സമർപ്പണവും വേണം: ബ്ലെസി

Advertisement

ശാസ്താംകോട്ട : ജീവിതവിജയത്തിന് സ്വപ്നംകണ്ടാൽ മാത്രം പോര, പൂർണ്ണമായ സമർപ്പണവും വേണമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ആനുവൽ ഡേ യോടാനുബന്ധിച്ചു സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായ് നൽകുന്ന മൂന്നാമത് ബ്രൂക്ക് എക്‌സലൻസ് അവാർഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബ്ലെസി.

സ്കൂളിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ മെത്രോപ്പൊലീത്ത ഡോ. യോഹന്നാൻ മാർ തിയോഡോഷ്യസ് പുരസ്‌കാര സമർപ്പണം നടത്തി.ജൂറി ചെയർമാൻ അഡ്വ. H രമണൻ പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് ജയ്മോൻ 51000 രൂപയുടെ ക്യാഷ് അവാർഡ് ബ്ലെസ്സിക്ക് സമ്മാനിച്ചു.

തുടർന്ന് നടന്ന വർണ്ണാഭമായ ചടങ്ങിൽ കുട്ടികൾ തങ്ങളുടെ കലാപ്രകടനങ്ങൾ ആഘോഷമാക്കിയപ്പോൾ നാടും നഗരവും ബ്രൂക്കിന്റെ ഭാഗമായി.ചടങ്ങുകൾക്ക് ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. അബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് സ്വാഗതവും സെക്രട്ടറി ജോജി റ്റി കോശി കൃതജ്ഞയും രേഖപ്പെടുത്തി.

Advertisement