കണ്ണനല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

Advertisement

കണ്ണനല്ലൂര്‍.മുന്‍ വൈരാഗ്യം മൂലം യുവാവിനെ സമീപവാസി വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.ആക്രമം തടയാൻ ശ്രമിച്ച സന്തോഷിന്റെ ബന്ധുവായ ശരത്തിനും പരിക്കേറ്റു.പ്രതി പിടിയിൽ.

കണ്ണനല്ലൂർ ചേരിക്കോണത്താണ് വീട്ടിൽ കയറി അയൽ വാസിയെ കുത്തിക്കൊന്നത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം . വീട്ടിൽ ഇരുന്ന സന്തോഷിനെ അയൽ വാസിയായ ചേരിക്കോണം സ്വദേശി പ്രകാശ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രകാശ് സന്തോഷിൻ്റെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി.

സന്തോഷും – പ്രകാശനും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു.മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമം തടയാൻ ശ്രമിച്ച സന്തോഷിന്റെ ബന്ധുവായ ശരത്തിനും പരിക്കേറ്റു. ശരത് കൊല്ലം ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് ഏറെ നാളുകളായി ലഹരി സംഘങ്ങൾ തമ്മിലുള്ള തർക്കവും നിലനിന്നിരുന്നു.ഇതും പോലീസ് പരിശോധിക്കുകയാണ്.

Advertisement