പച്ചക്കറി കടയില്‍ മോഷണം; പ്രതി പിടിയില്‍

കരുനാഗപ്പള്ളി .പച്ചക്കറി കടയില്‍ നിന്നും പണം മോഷ്ടിച്ച പ്രതി പിടിയിലായി. ശക്തികുളങ്ങര, വട്ടക്കായലില്‍, മൂന്ന് തെങ്ങില്‍ തറ വീട്ടില്‍ സജിയുടെ മകന്‍ അഖില്‍(22) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ നവംബര്‍ മാസം 29 ന് അതിരാവിലെ കരുനാഗപ്പള്ളി ഒട്ടത്തില്‍മുക്കില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മരുതെക്ക് സ്വദേശി നസീറിന്‍റെ څവെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട്സ്چ കടയില്‍ നിന്നുമാണ് പ്രതി മോഷണം നടത്തിയത്. കട കുത്തിത്തുറന്ന് അകത്ത് കയറിയ പ്രതി, മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 26000/- രൂപ മോഷ്ടിച്ച് എടുക്കുകയായിരുന്നു.

നസീറിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റും സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശ്രീലാല്‍, ഷാജിമോന്‍ സിപിഒ ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement