കരുനാഗപ്പള്ളിയിലും കണ്ണനല്ലൂരിലും വാഹന മോഷണം; പ്രതികൾ പിടിയിൽ

കരുനാഗപ്പള്ളി. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ണനല്ലൂർ കുരീപ്പള്ളി ജംഗ്ഷനു സമീപത്തുനിന്നും ഇരുചക്രവാഹനം മേഷ്ടിച്ച സംഭവങ്ങളിൽ രണ്ട് പേർ പിടിയിൽ. എറണാകുളം കോടനാട് കാഞ്ഞിരത്തുംകുടി കുമാരൻ മകൻ രഗീഷ്(26)നെ കരുനാഗപ്പള്ളി പോലീസും മയ്യനാട് ആക്കോലിൽ ഭാസ്‌കരൻ മകൻ സജികുമാർ(47) നെ കണ്ണനല്ലൂർ പോലീസുമാണ് പിടികൂടിയത്.
മൂന്നുമാസം മുമ്പ് കരുനാഗപ്പളളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കരുനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്‌കുട്ടറാണ് മോഷണം പോയത്.

തുടർന്ന് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അന്തർ ജില്ലാ വാഹനമോഷ്ടാവായ രഗീഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിസ്മസ് ദിവസം വൈകുന്നേരം കണ്ണനല്ലൂർ സ്വദേശിയായ ഷിബുവിന്റെ ഇരുചക്രവാഹനം കുരീപ്പള്ളി ജംഗഷനിൽ നിന്ന് മോഷണം പോയിരുന്നു. തുടർന്ന് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയത് മയ്യനാട് സ്വദേശിയായ സജികുമാറാണെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ഇരുചക്ര വാഹനം കണ്ടെടുക്കുകയും ചെയ്യ്തു.


കരുനാഗപ്പള്ളി ഇൻസ്പക്ടർ ബിജു.വി, എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ മാരായ ഷാജിമോൻ, അജയൻ, സിപിഒ ഹാഷിം എന്നിവർ ചേർന്നാണ് രഗീഷിനെ പിടികൂടിയത്, കണ്ണനല്ലൂർ ഇൻസ്പക്ടർ ജയകുമാർ, എസ്.ഐ നജുമുദീൻ, സിപിഒ മാരായ നജീബ്, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് സജികുമാറിനെ പിടികൂടിയത്. കേടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Advertisement