ഈവി സാഹിത്യ പുരസ്കാരം സമര്‍പ്പിച്ചു

കുന്നത്തൂര്‍ .ഈവി കൃഷ്ണപിള്ള സ്മാരക സാഹിത്യഅവാര്‍ഡ് കവിയും നിരൂപകനുമായ കെ സജീവ് കുമാറിന് സമ്മാനിച്ചു. ചിറ്റയം ഗോപകുമാർ കേക്ക് മുറിച്ച് ഉൽഘാടനം നിർവ്വഹിച്ചു. കോവൂർ കുഞ്ഞുമോൻ എംഎല്‍എ അദ്ധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ അവാർഡ് സമ്മാനിച്ചു. പിറവി പ്രതിഭാ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ സി.ജെ. വാഹിദിന് അഡ്വ. അൻസാർ ഷാഫി സമ്മാനിച്ചു. പിറവി പ്രസിസന്റ് ജി. നകുലകുമാർ സ്വാഗതം പറഞ്ഞു. ഇളവൂർ ശ്രീകുമാർ ഈ വി. അനുസ്മരണ പ്രഭാഷണവും ഡോ.കെ.ബി. ശെൽവമണി പുസ്തക പരിചയവും നടത്തി
കെ.ഒ. ദീപക് കുമാർ നന്ദി പറഞ്ഞു. കുന്നത്തൂര്‍ പിറവി സാംസ്കാരിക സമിതിയാണ് ഈവിയുടെ ജന്മനാടായ കുന്നത്തൂരില്‍ സ്മരണയ്ക്കായി സാഹിത്യ പുരസ്കാരം സമര്‍പ്പിക്കുന്നത്.

Advertisement