ദക്ഷിണ മേഖലാ ജനചേതനാ യാത്രയ്ക്ക് ഭരണിക്കാവിൽ ഉജ്ജ്വല വരവേൽപ്പ്

Advertisement

ശാസ്താംകോട്ട: അന്ധവിശ്വാസങ്ങൾ അനാചാരങ്ങളകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ എന്ന സന്ദേശമുയർത്തിക്കൊണ്ട് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ദക്ഷിണ മേഖലാ ജനചേതനാ യാത്രയ്ക്ക് ഗ്രന്ഥശാലാ സംഘം കുന്നത്തൂർ താലൂക്ക് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജാഥാ മാനേജർ ഡോ.പി.കെ ഗോപൻ,ജാഥാ അംഗങ്ങളായ എസ്.നാസർ,റ്റി.കെ.ജി നായർ,ജില്ലാ ഭാരവാഹികളായ ഡി.സുകേശൻ,കെ.ബി മുരളീ കൃഷ്ണൻ,കെ
.ബി ശെൽവമണി,ആർ.അജയൻ,അഡ്വ.അൻസാർ ഷാഫി,സി.മോഹനൻ,മനു.വി.കുറുപ്പ്എന്നിവർ സംസാരിച്ചു.വിവിധ ഗ്രന്ഥശാലകളുടേയും പഞ്ചായത്ത് നേതൃ സമിതികളുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണങ്ങൾക്ക് ജാഥാ ക്യാപ്റ്റൻ വി.കെ മധു നന്ദി രേഖപ്പെടുത്തി.കൺവീനർ എസ്.ശശികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ബി ബിനീഷ് നന്ദിയും പറഞ്ഞു.

Advertisement