പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പരക്കെ അക്രമം

കൊല്ലം. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പരക്കെ അക്രമം.  പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. 

യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം. പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ചവറ കുറ്റിവട്ടം ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഹര്‍ത്താല്‍അനുകൂലികള്‍ എറിഞ്ഞു ചില്ലു പൊട്ടിച്ച നിലയില്‍

ചിന്നക്കടയിൽ പോത്ത് വിരണ്ടോടി

കൊല്ലം: ചിന്നക്കടയിൽ പോത്ത് വിരണ്ടോടി. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. . ആശ്രാമം ഭാഗത്തു നിന്നും വിരണ്ടോടി  വന്ന  പോത്ത് ചിന്നക്കടയിൽ  നിലയുറപ്പിക്കുകയായിരുന്നു. 

മുക്കു കയർ ഇല്ലാത്തെ നിന്ന പോത്ത് പെട്രൊൾ പമ്പിന് സമീപമുള്ള റെയിൽവേ പുറമ്പോക്ക് ഭൂമിൽ നിലയുറപ്പിച്ചു. കടപ്പാക്കടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം  വലയിട്ട് പോത്തിനെ പിടിച്ചു കെട്ടിയത്.

ബൈപ്പാസിലെ അപകടത്തിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു 
ചാത്തന്നൂർ: കൊല്ലം ബൈപ്പാസിൽ കഴിഞ്ഞമാസം 23ന് കുരീപ്പുഴ പാലത്തിന് സമീപം കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അപകടത്തിൽ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ചാത്തന്നൂർ ഗംഗോത്രിയിൽ സുധീഷിന്റെ ഭാര്യ കൃഷ്ണഗാഥ (31)ആണ് മരിച്ചത്.

കൃഷ്ണഗാഥയുടെ മകൾ ജാനകിയും മുത്തശ്ശി പേട്ട, കെ.എൻ.ആർ.എ -324 തുലയിൽ വീട്ടിൽ വി.എസ്. കൃഷ്ണകുമാരി (82) എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കൃഷ്ണഗാഥ ഇന്നലെ ഉച്ചയ്ക്ക്‌ 12.30ഓടെ മരിച്ചു മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ട് കൊടുത്തു.

പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിന്റെയും ചുറ്റമ്പലത്തിന്റെയും സമർപ്പണം ശനിയാഴ്ച നടക്കും

ശാസ്താംകോട്ട: പുന:രുദ്ധാരണം പൂർത്തീകരിച്ച പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിന്റെയും ചുറ്റമ്പലത്തിന്റെയും സമർപ്പണംശനിയാഴ്ച നടക്കും.രാവിലെ 9 ന് താലപ്പൊലി ഘോഷയാത്ര.10 ന് നടക്കുന്ന ക്ഷേത്ര, ചുറ്റമ്പലസമർപ്പണം

തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരിലക്ഷ്മിഭായി നിർവഹിക്കും.10.30 ന് സമർപ്പണ സമ്മേളനത്തിൽ ഭാർഗവറാം സ്വാമി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തന്ത്രി രമേശ് ഭട്ടതിരി, സ്വാമി ആത്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.ബാബു അധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് വിഗ്രഹ വിളംബര ഘോഷയാത്ര, 6.30ന് വിഗ്രഹ പ്രതിഷ്ഠ എന്നിവ നടക്കും. നാളെ മുതൽ ആരംഭിക്കുന്ന ദേവീഭാഗവത നവാഹയജ്ഞത്തിന് വൈക്കം വിജയവർദ്ധനൻ കാർമികത്വം വഹിക്കും. നാളെ വൈകിട്ട് 7.30 ന് പ്രൊഫ.എം.എം ബഷീറിന്റെ ആധ്യാത്മിക പ്രഭാഷണം.

പനപ്പെട്ടി ഗവ. എൽ.പി സ്കൂളില്‍ ഓട്ടിസം കേന്ദ്രത്തിൽ നടന്ന അമ്മവായന ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി

ശാസ്താംകോട്ട . ബി.ആർ.സി.യുടെ നേതൃത്വ ത്തിൽ പനപ്പെട്ടി ഗവ. എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം കേന്ദ്രത്തിൽ അമ്മവായന എന്ന പേരിൽ ലൈബ്രറി പ്രവർത്തനം തുടങ്ങി.

പനപ്പെട്ടി സ്കൂളിലെ ഓട്ടിസം കേന്ദ്രത്തിൽ നടന്ന അമ്മവായന ലൈബ്രറി പ്രഥമാധ്യാപിക ബി.ഐ വിദ്യാറാണി ഉദ്ഘാടനം ചെയ്യുന്നു

ഓട്ടിസം ബാധിച്ച കുട്ടികളെ പരിശീലനത്തിനായി എത്തിക്കുന്ന രക്ഷിതാക്കൾക്കായാണ് ലൈബ്രറി സജ്ജമാക്കിയി രിക്കുന്നത്. ഇത്തരം കുട്ടികളുടെ പരിശീലനത്തിന് സഹായകമാകുന്ന തരത്തിലുള്ള പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.പ്രഥമാധ്യാപിക ബി.ഐ. വിദ്യാറാണി ഉദ്ഘാടനം നിർവഹിച്ചു.

ബി.ആർ.സി. പരിശീലക ഭവ്യബാല അധ്യക്ഷത വഹിച്ചു. ബി .പി.ഒ. കിഷോർ കെ.കൊച്ചയ്യം, എസ്.ദീപ, വി.എൽ.അഭിലാഷ്, സി.ഷെറിൻ, എച്ച്.ശോഭ, എസ്എം സി ചെയര്‍മാന്‍ സത്താർ പോരുവഴി തുടങ്ങിയവർ സംസാരിച്ചു.

ചക്കുവള്ളി പ്രവാസി കൂട്ടായ്മ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചക്കുവള്ളി : ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും കുടുംബസംഗമവും സംഘടിപ്പിച്ചു.ചക്കുവള്ളി ദിവാനിയ ഹാളിൽ വച്ചു സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ശുരനാട് പൊലീസ് എസ്. എച്. ഒ. ജോസഫ് ലിയോൺ ഉദ്ഘാടനം നിർവഹിച്ചു.

എക്സൈസ് സിവിൽ ഓഫീസർ ഐ. റിയാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. രക്ഷധികാരി മാത്യു പടിപ്പുരയിൽ ലോഗോ പ്രകാശനം നിർവഹിച്ചു. ഹാരീസ് പോരുവഴി ആമുഖ പ്രഭാഷണം നടത്തി.രാവിലെ മുതൽ ചക്കുവള്ളിയിൽ സംഘടിപ്പിച്ച ലഹരിയ്ക്കെതിരെയുള്ള ഒപ്പ് ശേഖരണം മുൻ പ്രസിഡന്റ് ബദർ ശുരനാട് ഉദ്ഘാടനം ചെയ്തു.പ്രതാപൻ, സി. കെ. പൊടിയൻ,സാദിക്ക് കണ്മണി,അർത്തിയിൽ സമീർ,സാബു ചക്കുവള്ളി,ഷാജി റാവുത്തർ, നൗഫൽ തൊപ്പിൽ,ഷെഫീക്ക് അർത്തിയിൽ,ശബാന റിയാസ്,വഹാബ് വൈശാന്റയ്യം എന്നിവർ സംസാരിച്ചു.,അക്കരയിൽ ഷെഫീഖ്,ഷെമീർ സലിം,ഷാജി മുകളുവിള,റിയാദ് സുലൈമാൻ,നജീബ് തെങ്ങുംവിള തുടങ്ങിയവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി അൻസാർ സലിം സ്വാഗതവും ഉപദേശക സമിതി അംഗം ഷിജു ശരീഫ് നന്ദിയും പറഞ്ഞു.

കൊലപാതക കേസിലെ പ്രതി കാപ്പാ നിയമ പ്രകാരം അറസ്റ്റിൽ

കൊട്ടാരക്കര :പ്രശാന്ത് വി.എസിന്റെ ആംബുലൻസ് കൊലപാതകം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ വിളക്കുടി വില്ലേജിൽ വിളക്കുടി മുറിയിൽ റാഫ മൻസിൽ നിന്നും കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനു സമീപം സുബൈറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ദിഖിനെ, കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കാ പ്പചുമത്തി അറസ്റ്റുചെയ്തു. കൊട്ടാരക്കര എസ്‌ ഐ  ദീപു. കെ എസ്‌  എസ്‌ ഐ  ശ്രീകുമാർ, സി പി  ഓ  മാരായ സഹിൽ, ജയേഷ് എന്നിവർ ചേർന്നാണ് സിദ്ധിക്കിനെ അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബർ 21ആം തീയതി കൊട്ടാരക്കര വിജയാ ആശുപത്രിയിൽ ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ 29 വയസ്സുള്ള രാഹുൽ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും 24 ജനുവരി 2017 തീയതി കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ ചായക്കടയിൽ കയറി സ്ത്രീകളെയും മറ്റും അതിക്രമിച്ച കേസിലും, 2018 ഓഗസ്റ്റ് മാസം 10-ാം തീയതി കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപമുള്ള തട്ടുകടയിൽ വച്ചുനടന്ന അടിപിടികേസിലും പ്രതിയാണ്

സ്വദേശാഭിമാനി മാധ്യമ സെമിനാര്‍

ശാസ്താംകോട്ട.സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാല ആഭിമുഖ്യത്തില്‍ സമൂഹമാധ്യമങ്ങളുടെ കാലിക പ്രസക്തി,പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ബദലോ സമൂഹമാധ്യമം എന്ന വിഷയത്തില്‍ സംവാദം നടക്കും. രക്ഷാധികാരി പി അര്‍ജ്ജുനന്‍ ഐഎഎസ് മോഡറേറ്ററാകും. 24 ചാനല്‍ ബ്യൂറോ ചീഫ് ആര്‍. അരുണ്‍രാജ് ദേശാഭിമാനി കൊല്ലം റിപ്പോര്‍ട്ടര്‍ എം അനില്‍, ന്യൂസ് അറ്റ് നെറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ ഹരീകുറിശേരി ലൈബ്രറി കൗണ്‍സില്‍ ജനജാഗ്രതാസമിതി കണ്‍വീനര്‍ പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിക്കും.

സംസ്ഥാനതല ഷൂട്ടിംഗ് മത്സര വിജയി
പി.ശിവദേവിനെ ആദരിച്ചു

കുന്നത്തൂർ : കുന്നത്തൂർ കിഴക്ക് 174ാം നമ്പർ എസ്‌എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനതല ഷൂട്ടിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ ശിവത്തിൽ പ്രദീപിന്റെയും അനുജയുടെയും മകൻ പി.ശിവദേവിനെ ശാഖാ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് മൊമന്റോ നൽകി ആദരിച്ചു.

ശിവദേവ് ഡൽഹിയിൽ ആയതിനാൽ സഹോദരിയാണ് മൊമന്റോ ഏറ്റുവാങ്ങിയത്.ശാഖാ ഭാരവാഹികളായ പി.ശ്രീനിവാസൻ,വി.മനു,കെ.തമ്പി,ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

വാഹനാപകടത്തിൽ മരിച്ച ബി.എൽ.ഒയുടെ കുടുംബത്തിന് ധനസഹായം കൈമാറി

ശാസ്താംകോട്ട : വാഹനാപകടത്തിൽ മരിച്ച കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ബി.എൽ.ഒ ആയിരുന്ന മധുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.ബി.എൽ.ഒ അസോസ്സിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് പതാരത്തുള്ള വസതിയിലെത്തി കൈമാറിയത്.ജില്ലാ പ്രസിഡൻ്റ് അശോക്‌ കുമാർ,കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് സൈറസ് പോൾ എന്നിവർ ചേർന്ന് മധുവിന്റെ ഭാര്യക്ക് ചെക്ക്
കൈമാറി.ജില്ലാ ഭാരവാഹികളായ ശശികുമാർ,കൃഷ്ണദാസ്,രഘുനാഥ പിളള,നിയോജക മണ്ഡലം ഭാരവാഹികളായ ബോബി പോൾ,ഷീല, ആശ എന്നിവർ പങ്കെടുത്തു.

നായ്ക്കളുടെ അക്രമം. ഭയന്നോടിയക്കുട്ടിക്ക് പരിക്ക്

കുന്നത്തൂർ: മൈനാഗപ്പള്ളി വേങ്ങ ഐസിഎസ് ജംഗ്ഷനിൽ

തെരുവ് നായകളുടെ കൂട്ട ആക്രമണം. ഭയന്നോടിയ വിദ്യാർഥിനിക്ക് വീണ് തലക്ക് ഗുരുതര പരിക്ക് പറ്റി .കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ മിലാദേ ശരീഫ് ഹൈസ്കൂളിന്റെ പിറക് വശത്തായിരുന്നു കുട്ടികളുടെ നേരേ നായകളുടെ ആക്രമണം.

കുട്ടികൾ ഭയന്നോടുകയും ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും വേങ്ങ സ്വദേശിനിയുമായ കുട്ടി ഭയന്ന് ഓടിമറിഞ്ഞു വീഴുകയുമായിരുന്നു

തലയ്ക്ക് ഏറ്റ പരുക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇതിന് സമീപത്താണ് നായ കുറുക്ക്

ചാടി ഗുഡ്സ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.  സ്കൂളിന് സമീപത്തെ തെരുവ് നായ ശല്യത്തിനെതിരേ നിരന്തര പരാതി കളുയർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നാളിതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here