ചാത്തന്നൂർ: കൊല്ലം ബൈപ്പാസിൽ കഴിഞ്ഞമാസം 23ന് കുരീപ്പുഴ പാലത്തിന് സമീപം കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അപകടത്തിൽ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ചാത്തന്നൂർ ഗംഗോത്രിയിൽ സുധീഷിന്റെ ഭാര്യ കൃഷ്ണഗാഥ (31)ആണ് മരിച്ചത്. കൃഷ്ണഗാഥയുടെ മകൾ ജാനകിയും മുത്തശ്ശി പേട്ട, കെ.എൻ.ആർ.എ -324 തുലയിൽ വീട്ടിൽ വി.എസ്. കൃഷ്ണകുമാരി (82) എന്നിവർ അപകടത്തിൽ മരിച്ചിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കൃഷ്ണഗാഥ ഉച്ചയ്ക്ക്‌ 12.30ഓടെ മരിച്ചു മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ട് കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here