മോഷണം: മൂന്നംഗ സംഘം പോലീസ് പിടിയില്‍

പുനലൂര്‍: അപകടത്തില്‍പ്പെട്ട് പാതയോരത്തു ഒതുക്കിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷ്ട്ടിച്ച് കടത്താന്‍ ശ്രമിക്കവേ മൂന്നംഗ സംഘം പോലീസ് പിടിയില്‍. കുളത്തുപ്പുഴ, മടത്തിക്കോണം ലേഖ ഭവനില്‍ അഖില്‍(26), ഇഎസ്എം കോളനി പ്രശാന്ത്(26), നെടുവന്നൂര്‍കടവ് ശ്രീജിത്ത് ഭവനില്‍ ശ്രീമോന്‍(26) എന്നിവരാണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. അപകടത്തില്‍പ്പെട്ട ലോറിയുടെ ടയറുകള്‍ അഴിച്ചെടുത്തു മറ്റൊരു ലോറിയിലേക്ക് ഇടാന്‍ ശ്രമിക്കവേ ഇതുവഴിയെത്തിയ ഹൈവേ പോലീസ് പെട്രോളിംഗ് സംഘം പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. പിടിയിലായ മൂവരും മുമ്പും നിരവധി കേസുകളില്‍ പ്രതികളാണ്.

Advertisement