കൊല്ലം. കുട്ടികളുടെ വഴക്ക് വലിയവർ ഏറ്റെടുത്തു സംഘർഷത്തിൽ 6 പേർക്ക് പരുക്ക്.. അഷ്ടമുടി വടക്കേക്കരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വടക്കേക്കര വലിയവിള ഭാഗത്തായിരുന്നു സംഭവം.

വലിയവിള വീട്ടിൽ ആന്റണി (49), മക്കളായ അബി (24), ബന്ധു യോശുദാസന് (47) എന്നിവർക്കും മറുവീട്ടിലെ സുധീർ (42), ഹസീർ (32) ബന്ധു അഷ്കർ (21) എന്നിവർക്കും പരുക്കേറ്റു.

രണ്ട് കുടുംബങ്ങളിലെയും 16 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. സംഘർഷത്തിൽ പരുക്കേറ്റവരെ കൊല്ലം ജില്ലാആശുപത്രിയിലും മതിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ട് വീട്ടുകാരുടെയും കുട്ടികൾ തമ്മിൽ കഴിഞ്ഞ പെരുന്നാൾ ദിവസത്തിൽ ചെറിയ തർക്കമുണ്ടായിരുന്നു. അന്ന് പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയെന്ന തരത്തിൽ ഇന്നലെ ഇരു വീട്ടുകാരും തമ്മിൽ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.