അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഓട്ടോ തല കീഴായി മറിഞ്ഞു,മേഖലയില്‍ ബൈക്കുകളുടെ പറപ്പിക്കല്‍ ഭീഷണി

മൈനാഗപ്പള്ളി. അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഓട്ടോ തല കീഴായി മറിഞ്ഞു. മൈനാഗപ്പള്ളി പബ്ളിക് മാർക്കറ്റിന് സമീപ മാണ് വൈകിട്ട് 4.30 നാണ് സംഭവം. കുറ്റിയിൽ മുക്കിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ അനിയന് തലക്ക് പരിക്കേറ്റു പത്മാവതിയിൽ ചികിൽസയിലാണ് മൈനാഗപള്ളി സ്വദേശിയും ശാസ്താംനടയിലെ പ്ലസ്ടൂ വിദ്യാർത്ഥിയുമായ ആൾ ഒാടിച്ച ബൈക്ക് പൂർണ്ണമായി തകർന്നങ്കിലും ഓടിച്ച ആൾ നിസ്സാര പരിക്കുകളാടെ അൽഭുതകരമായി രക്ഷപെട്ടു.

തല കീഴായി മറിഞ്ഞ ഓട്ടോയിൽ നിന്നും ഡ്രൈവർ റോഡിൽ തെറിച്ച് വീണ് റോഡിൽ തലയിടിച്ചാണ് പരിക്ക്.. രണ്ട് ബൈക്കുകൾ തമ്മിൽ മൽസരയോട്ടമായിരുന്നന്ന് ദൃക്സാക്ഷികൾ പറയുന്നു: ഈ റോഡിൽ സ്കൂൾ സമയത്ത് ബൈക്കു കളുടെ മൽസരയോട്ടം പതിവാണ്

Advertisement