ഇതിനെ കണ്ടാല്‍ കൊന്നുകളയാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

ലണ്ടന്‍: ഏതൊരു ജീവിയുടെയും ജീവന് അമൂല്യമായ വില കല്‍പ്പിക്കുന്നവരാണ് നമ്മള്‍. മനുഷ്യരായാലും ജീവികളായാലും ജനങ്ങളോട് കൊന്ന് കളയാന്‍ ഒരു സര്‍ക്കാരും ആവശ്യപ്പെടാറുമില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.

കടല്‍ത്തീരത്ത് പോകുന്നവരോടാണ് ഒരു പ്രത്യേക ജീവി വര്‍ഗത്തെ കണ്ടാല്‍ അപ്പോള്‍ തന്നെ കൊന്ന് കളഞ്ഞേക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അവ അവിടെയുള്ള തദ്ദേശ ജീവി വര്‍ഗങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതിനാലാണ് ഈ ഉത്തരവ്. അമേരിക്കന്‍ സിഗ്നല്‍ ക്രേഫിഷ് എന്ന ജീവിയാണ് മറ്റ് ജീവികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നത്. ബ്രിട്ടനില്‍ ഇത് വിദേശിയാണ്. കടലിലും മറ്റും കാണുന്ന വളരെ സാധാരണമായ അധികം വലുപ്പമില്ലാത്ത കൊഞ്ച് വര്‍ഗത്തില്‍ പെട്ട ജീവിയാണിത്. ഭീഷണിയെന്ന് തോന്നിപ്പിക്കുന്ന നഖം, വിശപ്പ്എന്നിവയാണ് ഇതിന് കാരണം. ചെറിയ വൈറ്റ് ക്ലോേ്രക ഫിഷുകള്‍ക്ക് ഇവ ഭീഷണിയാകുന്നു. 90 ശതമാനം പ്രാദേശിക മീനുകകളും ഇതിന്റെ ആക്രമണത്തില്‍ ഇല്ലാതായെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

അമേരിക്കക്കാരായ സിഗ്നല്‍ േ്രക ഫിഷ് 1960കളിലാണ് യൂറോപ്പിലേക്ക് എത്തിയത്. ഇവ രോഗവാഹകരായും അപകടകാരിയായും കണക്കാക്കപ്പെടുന്നു. .യൂറോപ്പ്, ജപ്പാന്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ഉടനീളം ഒരു അധിനിവേശ ഇനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

Advertisement