കൊച്ചി: പിഴയടക്കുന്നതില്‍ വീഴ്ച വരുത്തിയ 13.5 ലക്ഷം വാഹനങ്ങളെ സര്‍ക്കാര്‍ കരിംപട്ടികയില്‍ പെടുത്തി. ഗതാഗത നിയമലംഘനത്തിന് ചുമത്തിയ 135 കോടി രൂപയുടെ പിഴയാണ് മോട്ടോര്‍വാഹന വകുപ്പിന് കിട്ടാനുള്ളത്.ഇതില്‍ 75 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പ് ഇപ്പോള്‍. ഒരു വര്‍ഷത്തിനകം ഇത് കണ്ടെത്താനാണ് ശ്രമം. ജൂണ്‍ മാസത്തില്‍ മാത്രം അടയ്‌ക്കേണ്ട പിഴതുക 3.26 കോടിരൂപയാണ്. 122 കോടി രൂപയുടെ പിഴ ഇതിനകം അടച്ചിട്ടുണ്ട്.

പ്രീമിയം കാറുകളുടെ ഉടമകള്‍ അടക്കം പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍, ഇന്‍ഷ്വറന്‍സ് സമയത്ത് അടയ്ക്കാതിരിക്കല്‍, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിദേശത്ത് പോകാനുള്ള പാസ്‌പോര്‍ട്ട് ലഭ്യമാകാതിരിക്കാന്‍ തുടങ്ങിയതോടെ പലരും തിരക്കിട്ട് പിഴ അടച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012 മുതല്‍ പിഴ അടയ്ക്കാത്തവര്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘകരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതോടെ നിയമലംഘകരെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് കൊണ്ടാണ് അധികൃതര്‍ കണ്ടെത്തുന്നത്. ഇവര്‍ക്ക് തപാലില്‍ നോട്ടീസ് അയക്കുകയുമാണ് പതിവ്. എന്നാല്‍ പിഴ അടയ്ക്കാന്‍ ഉള്ളവര്‍ക്ക് പലര്‍ക്കും സര്‍ക്കാര്‍ വാട്‌സ് ആപ്പ് സന്ദേശം പോലും ലഭിച്ചിട്ടില്ല. തങ്ങള്‍ പിഴ അടയ്ക്കാത്തതിനാല്‍ കരിംപട്ടികയിലാണെന്ന കാര്യം പോലും അറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലെ സിറ്റിസണ്‍ കോര്‍ണറില്‍ കയറി പിഴ അടയ്ക്കല്‍, ക്യാമറ നിരീക്ഷണം തുടങ്ങിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പിഴ അടയ്ക്കാനുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഓണ്‍ ലൈനില്‍ ഇത് അടയ്ക്കാനും സൗകര്യമുണ്ട്. ജനസേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പിഴ അടയ്ക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ സേവ കൗണ്ടറുകള്‍ വഴിയും പണം അടയ്ക്കാം.

പിഴയടച്ചില്ല: 13.5 ലക്ഷം വാഹനങ്ങള്‍ കരിംപട്ടികയില്‍
കൊച്ചി: പിഴയടക്കുന്നതില്‍ വീഴ്ച വരുത്തിയ 13.5 ലക്ഷം വാഹനങ്ങളെ സര്‍ക്കാര്‍ കരിംപട്ടികയില്‍ പെടുത്തി. ഗതാഗത നിയമലംഘനത്തിന് ചുമത്തിയ 135 കോടി രൂപയുടെ പിഴയാണ് മോട്ടോര്‍വാഹന വകുപ്പിന് കിട്ടാനുള്ളത്.

ഇതില്‍ 75 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പ് ഇപ്പോള്‍. ഒരു വര്‍ഷത്തിനകം ഇത് കണ്ടെത്താനാണ് ശ്രമം. ജൂണ്‍ മാസത്തില്‍ മാത്രം അടയ്‌ക്കേണ്ട പിഴതുക 3.26 കോടിരൂപയാണ്. 122 കോടി രൂപയുടെ പിഴ ഇതിനകം അടച്ചിട്ടുണ്ട്.