വയനാട്.രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു. മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ ഇന്ന് ആറ് പൊതു പരിപാടികളിൽ പങ്കെടുക്കും. പത്ത് മണിക്ക് കരുളായിയിൽ പ്രാദേശിക പാതകളുടെ നിർമ്മാണ ഉദ്ഘാടനമാണ് ആദ്യ പരിപാടി. പൂക്കോട്ടുംപാടത്ത് നടക്കുന്ന സാംസ്കാരിക സാഹിതി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനമാണ് രണ്ടാമത്തെ പരിപാടി.

പന്ത്രണ്ടേ മുക്കാലോടെ ട്രോമകെയർ വാഹനങ്ങളുടേയും, അബുംലൻസുകളുടെയും ഫ്ലാഗ് ഓഫ് അദ്ദേഹം ചോക്കാട് നിർവഹിക്കും. പോരൂരിൽ നടക്കുന്ന വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദഘാടനത്തിനു ശേഷം എട്ട് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും. രാഹുലിന്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.