ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഗ്നിപരീക്ഷയായി നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ്

Advertisement

മുംബൈ.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഗ്നിപരീക്ഷയായി നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് മത്സരം.ഷിൻഡെ ക്ക് ഒപ്പമുള്ള ശിവസേന വിമതർ ശിവസേന സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്യുമോ എന്നത് നിർണ്ണായകമാണ്. ശിവസേനയുടെ ഇരു പക്ഷവും വിപ്പ് നൽകിയിട്ടുണ്ട്.

വിമത നീക്കത്തിലൂടെ മുഖ്യമന്ത്രിയായ ലോക്നാഥ് ഷിൻഡെ നേരിടുന്ന ആദ്യ പരീക്ഷണമാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.മഹാവികാസ് അഘാഡി സ്പീക്കർ തെരഞ്ഞെടുപ്പിൽ ശിവസേനയെ രംഗത്തിറക്കാൻ തീരുമാനിച്ചതോടെ വാശിയേറിയ മത്സരത്തിന് അവസരമൊരുങ്ങി.

ബിജെപിയുടെ കൊളാബ എംഎല്‍എ രാഹുല്‍ നര്‍വെക്കറാണ് ഭരണപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി.
ശിവസേന എംഎല്‍എ രാജന്‍ സല്‍വിയാണ് മഹാവികാസ് അഘാഡിക്കായി മല്‍സരിക്കുന്നത്.

കോണ്‍ഗ്രസിന് അവകാശപ്പെട്ട സ്പീക്കർ സീറ്റ് തന്ത്ര പരമായ നീക്കത്തിന്റ ഭാഗമായാണ് ശിവസേനക്ക് നല്‍കിയത്.

ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളവര്‍ വോട്ടുചെയ്യുമോയെന്നതാണ് നിര്‍ണായകം.

ഇരുപക്ഷവും വിപ്പ് നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിലെ ഹോട്ടൽ താജ് പ്രസിഡൻസിയിൽ ബിജെപി, ശിവസേന വിമത എംഎൽഎമാർ സംയുക്ത യോഗം ചേർന്നു.

സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ ഷിൻഡെ സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കും.ഇതിന് ശേഷമാകും മന്ത്രിസഭാ വികസനം ഉണ്ടാവുക.സ്പീക്കർ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുംബെയിൽ കനത്ത സുരക്ഷ സന്നഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

Advertisement