രാഹുല്‍ ഗാന്ധിയുടെ പേരില്‍ ആനയൂട്ട് വഴിപാട്

തൃശൂര്‍: രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുല്‍ ഗാന്ധി എംപി, വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക. 2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഈ സമയത്താണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ നേര്‍ന്ന വഴിപാടാണെന്ന് ശോഭന രാമകൃഷ്ണന്‍ പറഞ്ഞു. രാഹുലിനെ അയോ?ഗ്യനാക്കിയ സൂററ്റ് കോടതി വിധി പിന്നീട് സുപ്രീംകോടതി നീക്കുകയായിരുന്നു.

Advertisement