ശാസ്താംകോട്ട : ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്താൻ
ശ്രമിച്ച മരുമകൻ അറസ്റ്റിൽ.ശാസ്താംകോട്ട വേങ്ങ തുണ്ടിൽ തക്കത്തിൽ ജയന്തി കോളനിയിൽ നാസിം (22) ആണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം നാലിന്വൈകിട്ട് അഞ്ച് മണിക്ക് ആയിരുന്നു സംഭവം.പ്രതിയുടെ നവജാത ശിശുവായ മകന്റെ കണ്ണിൽ കരി എഴുതിയെന്ന് ആരോപിച്ചുകൊണ്ട് ഭാര്യാ മാതാവിനെ ചീത്തവിളിക്കുകയും ഇരുമ്പ് പൈപ്പുകൊണ്ട്
നിർമ്മിച്ച മൺവെട്ടിയുടെ കൈ കൊണ്ട് തലയിൽ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു.
തടയാനെത്തിയ ഇവരുടെ മൂത്തമകളുടെ കരണത്ത് അടിക്കുകയും ഭർത്താവിനെ കറി കത്തി കൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്എച്ഛ്ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ്.എ,പ്രവീൺ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.