മൂന്നു കിലോ കഞ്ചാവുമായി പീഡനക്കേസ് പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കേരള എക്‌സൈസ് മൊബൈല്‍ ഇന്‍ര്‍വെന്‍ഷന്‍ യൂണിറ്റ് നടത്തിയ വാഹന പരിശോധനയില്‍ മൂന്ന് കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. സ്വര്‍ണ്ണം മോഷണം, പീഡനം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് സ്വദേശി ഷഫീഖാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ബി വിജയകുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് പി.ശങ്കര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വിശാഖ്, കെആര്‍.രജിത്ത്, ഹരിപ്രസാദ് എസ്, വിഎസ് സുജിത്ത്, അനീഷ്.വി.ജെ എന്നിവര്‍ പങ്കെടുത്തു.

Advertisement