കടപുഴയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കടപുഴ: കൊല്ലം – തേനി ദേശീയ പാതയിൽ കടപുഴയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.തൊടിയൂർ സ്വദേശി രാഹുൽ (36) ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് 4.30 ഓടെ ആയിരുന്നു സംഭവം.കുണ്ടറയിൽ നിന്നും ഭരണിക്കാവിലേക്ക് വരികയായിരുന്നു ബസ്സ്. ബസിനടിയിൽ മുൻഭാഗത്തെ ചക്രത്തിനടിയിലേക്ക് എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.ബസ് പെട്ടെന്ന് നിർത്തിയതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.എന്നാൽ അപകട കാരണം ഇരുകൂട്ടരും പരസ്പരം പഴിചാരിയത് തർക്കത്തിനിടയാക്കി.

Advertisement