ഇടുക്കി. വെള്ളയാംകുടിയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ ബൈക്ക് വലിയ സംശയത്തിനിടയാക്കിയിരുന്നു. ഒറ്റ നോട്ടത്തില്‍ എങ്ങനെ ഈ വേലിക്കെട്ടില്‍ തൊട്ടാല്‍ കരിഞ്ഞുപോകുന്ന സ്ഥലത്ത് ബൈക്ക് സ്വസ്ഥമായി തലകീഴായി പാര്‍ക്കു ചെയ്തുവെന്ന് തോന്നും. സംഭവം പക്ഷേ സോഷ്യല്‍ മീഡിയ വിട്ടില്ല.അടുത്ത സിസിടിവി സത്യം വിളിച്ചുപറഞ്ഞു.

courtesy. sarath, troll kerala,fb

ലക്കുംലഗാനുമില്ലാത്ത ന്യൂ ജെന്‍ പരക്കം പാച്ചില്‍ നടത്തിയ ഒരു ചെറുപ്പക്കാരനാണ് ബൈക്ക് ഇത്ര ഭംഗിയായി പാര്‍ക്കു ചെയ്തത്. ദൃശ്യത്തില്‍ കാണുന്നത് പ്രകാരം പാഞ്ഞുവന്ന ബൈക്ക് ട്രാന്‍സ് ഫോര്‍മറിലേക്ക് കുതിച്ചുകയറുന്നത് കാണാം. ഓടിച്ചു വന്ന വിദ്വാന്‍ നടുതല്ലി അകലേക്കു നിരങ്ങിപ്പോകുന്നുണ്ട്. ബൈക്ക് ട്രാന്‍്‌ഫോര്‍മറിനുള്ളില്‍ വിശ്രമിക്കുന്നത് അറിയാതെ ഓടിക്കൂടിയവര്‍ ഇയാളുടെ നടുവ് പരിശോധിക്കുന്നത് കാണാം.

ഇതിനിടെ ആള്‍ മുങ്ങി. പക്ഷേ കെഎസ്ഇബി ആളെകൂട്ടി കേസാക്കി സാധനം ജെസിബി ഉപയോഗിച്ച് പുറത്തെടുത്തു. ഇനി ആളെത്തുമ്പോള്‍ പണം വാങ്ങുമായിരിക്കും. പക്ഷേ പൊലീസ് ഇതുവച്ച് ട്രോളുണ്ടാക്കിക്കളഞ്ഞു.ശ്രദ്ധിച്ചുവാഹനമോടിക്കണം അതാണ് സന്ദേശം. എന്തായാലും ഇത്രയും അതിശയം കാണിച്ച ആളെ ഇപ്പോള്‍കാണാനില്ലത്രേ, സത്യം സര്‍ക്കസുകാര്‍ വല്ലതും വിളിച്ചോണ്ടുപോയിക്കാണും അല്ലാതെ പിന്നെ