കൊട്ടിയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് സുഹൃത്തുക്കള്‍ മരിച്ചു

കൊട്ടിയം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊട്ടിയംപറക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ റീജയുടെ മകന്‍ നാസിം(21) വയലില്‍ പുത്തന്‍വീട്ടില്‍ സജീറിന്റെയും-നസീറയുടെയും മകന്‍ സജാദ് (22) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉമയനല്ലൂര്‍ ഏലാ റോഡിലായിരുന്നു അപകടം. താന്നി ബീച്ചില്‍ പോയി മടങ്ങവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. സജാദ് സംഭവസ്ഥലത്തുവച്ചും, നാസിം ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. കൊട്ടിയം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച നാസിമിന്റെ സഹോദരന്‍ റിയാസ്. സജാദിന്റെ സഹോദരി സജീന. മരിച്ചവര്‍ ഉറ്റ സുഹൃത്തുക്കളും അയല്‍വാസികളുമാണ്.

Advertisement