പിറ്റ്ബുൾ, ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയ നായകളുടെ വിൽപ്പനയും ഇറക്കുമതിയും കേന്ദ്രം നിരോധിച്ചു

ന്യൂ ഡെൽഹി :
പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിലധികം ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും കേന്ദ്രസർക്കാർ നിരോധിച്ചു. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുതെന്നും കേന്ദ്രം നിർദേശിച്ചു

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. ഈ നായകൾ മനുഷ്യ ജീവന് അപകടകാരികളാണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നടപടി. അപകടകാരികളായ നായകളെ നിരോധിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു

പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട് വീലർ, ജാപ്പനീസ് ടോസ, ബാൻഡോഗ്, നിയപോളിറ്റൽ മാസ്റ്റിഫ്, വോൾവ് ഡോഗ്, ബോർബോൽ, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിൻ കോർസോ, തുടങ്ങിയ നായകളുടെ ഇറക്കുമതിയും വിൽപ്പനയുമാണ് കേന്ദ്രം വിലക്കിയത്.

Advertisement