പേപ്പട്ടികടിച്ചതിന് കുത്തിവയ്പ് എടുത്തയാള്‍ പേ ഇളകി മരിച്ചു

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന പെരുമ്പാവൂർ സ്വദേശി മരിച്ചു. പെരുമ്പാവൂർ ആയത്തുംപടി സ്വദേശി പത്രോസ് പി.പിയാണ് മരിച്ചത്.
രണ്ടാഴ്ച മുൻപ് ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് പത്രോസിന് പേപ്പട്ടിയുടെ കടിയേറ്റത്. അന്ന് പതിമൂന്ന് പേർക്കാണ് നായയുടെ കടിയേറ്റത്. പത്രോസ് ആൻ്റി റാബിസ് വാക്സിൻ കുത്തിവെയ്പ് എടുത്തിരുന്നു. രണ്ട് ദിവസം മുൻപാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. എറണാകുളം ഗവ. ആശുപത്രിയിൽ ഐസലേഷനിൽ കഴിയവെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.

Advertisement