വായ്പാ പരിധി: കേരളത്തിൻ്റെ ഹർജി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ട് സുപ്രീം കോടതി വിധി

ന്യൂ ഡെൽഹി :
വായ്പപരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി ഭരണഘടനാ ബഞ്ചിന് വിട്ട് സുപ്രീംകോടതി.വിശദമായ വാദം കേൾക്കണം. ഭരണഘടനയുടെ 293-ാം അനുഛേദം ചോദ്യചെയ്യുന്ന ആദ്യ ഹർജിയായതിനാൽ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ട് കോടതി ഉത്തരവ് പറയുകയായിരുന്നു.
10000 കോടി യെങ്കിലും അടിയന്തരമായി കടമെടുക്കാൻ അനുവദിക്കണം എന്നതായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതായി ഹർജി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത് , കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേന്ദ്ര–സംസ്ഥാന തര്‍ക്കങ്ങളില്‍ സുപ്രീംകോ‍ടതിക്ക് ഇടപെടാമെന്ന് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 131ആം പ്രകാരമാണ് കേരളം ഹർജി സമർപ്പിച്ചിരുന്നത്.ക്ഷേമപെൻഷനും ശമ്പളവും നൽകുന്നതിൽ പോലും സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായി കേരളത്തിന്‌ വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചിരുന്നു .വായ്പാ പരിധി കേരളത്തിനായി മാത്രം ഉയർത്താനാവില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. അർഹമായതിൽ അധികം തുക കേരളം കടമെടുത്തു കഴിഞ്ഞു. വീണ്ടും കടമെടുപ്പു പരിധി ഉയർത്തിയാൽ സംസ്ഥാനത്ത് വലിയ ബാധ്യതയായി മാറും എന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി നിർദേശ പ്രകാരം നടത്തിയ ചർച്ചകളിൽ ആദ്യത്തേത് വിജയിക്കുകയും രണ്ടാമത്തേത് പരാജയപ്പെടുകയുമായിരുന്നു.മാർച്ച്‌ 31 ന് മുമ്പ് കടമെടുപ്പ് പരിധി വർധിപ്പിക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.

Advertisement