പുനലൂരിൽ ബൈക്ക് മരത്തിലിടിച്ച് മുൻ ദേശീയ കായിക മെഡൽ ജേതാവ് ഓംകാർനാഥിന് ദാരുണാന്ത്യം

കൊല്ലം: പുനലൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറി മുൻ കായിക താരം മരിച്ചു. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) മരിച്ചത്.തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവീൽദാരാണ്. ദേശീയ മെഡൽ ജേതാവും
സ്കൂൾ കായികമേളകളിലെ മിന്നും താരവും ആയിരുന്നു.എംഎ കോളജ് മുൻ കായിക താരം കൂടിയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement