കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച്‌ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് മ​ല​മ്പു​ഴ സ്വ​ദേ​ശി ബം​ഗ​ളൂ​രു ന​മ്പ​ർ 10 ഗ്രാ​ൻ​ഡ് വി​ല്ലേ​ജ് രാ​മ​കൃ​ഷ്ണ​പു​ര ഗേ​റ്റ് അ​ശ്വി​ൻ സി​ത്താ​ര അ​പ്പാ​ർ​ട്ട​മെ​ൻറി​ൽ താ​മ​സി​ക്കു​ന്ന ദി​ലീ​പി​നെ (38)യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ അ​ച്ഛ​ൻ ആ​ല​പ്പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. 2021 ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ചാ​റ്റിം​ഗി​ലൂ​ടെ അ​ടു​ത്തു. വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന യു​വ​തി​യെ ഇ​യാ​ൾ ത​ൻറെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പ് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തുകയും അവ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here