കുന്നത്തൂർ. ഞാങ്കടവ് പാലത്തിന് സമീപംഉള്ള വെയ്റ്റിങ് ഷെഡ്ഡിൽ തല കുടുങ്ങിയ ആളിനെ ഫയർഫോഴ്സ് രക്ഷിച്ചു. ഇന്ന് രാവിലെ 6.15ന് ആയിരുന്നു സംഭവം. വെയ്റ്റിങ് ഷെഡ്ഡിൽ കിടന്നുറങ്ങിയ
ഐവർകാല കിഴക്ക്, ആദിമത്ത് ശേരിയിൽ ഉള്ള നടരാജൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി വെയിറ്റിംഗ് ഷെഡ്ഡിൽ കിടന്ന് ഉറങ്ങിയ ഇദ്ദേഹം ഉറക്കത്തിൽ നിന്നും താഴെവീണ് വെയ്റ്റിംങ്ങ് ഷെഡ്‌ഡിന്റെ ഭിത്തിക്കും പാലത്തിന്റെ മൈൽ കുറ്റി ക്കും ഇടയിൽ തല അകപ്പെട്ടു.

നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചിട്ടും ശ്രമം വിഫലമായി. നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേന എത്തി വെയ്റ്റിംഗ് ഷെഡ്ന്റെ ഭിത്തി ഇടിച്ചു മാറ്റുകയും മാറ്റുകയും ഇദ്ദേഹത്തിന്റെ തല സുരക്ഷിതമായി പോറൽ പോലും എൽക്കാതെ ആണ് കോൺക്രീറ്റ് ബീമിന്റെ അടിയിൽ നിന്നും രക്ഷിച്ചത്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മാത്യു കോശി യുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രതീഷ്, അഭിലാഷ്, മനോജ്, രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ആയ ജയ പ്രകാശ്,ഹോംഗാർഡ് ഉണ്ണികൃഷ്ണപിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here