സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്.

ഒരു പവൻ സ്വർണത്തിന്റെ വില 39,200 രൂപ. ഗ്രാം വില 30 രൂപ കുറഞ്ഞ് 4900 രൂപയായി.

ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണ വില സമീപ ദിവസങ്ങളിലെ ഉയർന്ന നിരക്കായ 39,880ൽ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടം പ്രകടിപ്പിച്ച വില രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്നു.

Advertisement