26.1 C
Kollam
Thursday 5th November, 2026 | 08:57:56 AM
Home News Kerala യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്: വിചാരണ ഇന്ന് തുടങ്ങും; 109...

യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്: വിചാരണ ഇന്ന് തുടങ്ങും; 109 സാക്ഷികൾ

Advertisement


തിരുവനന്തപുരം: യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫാണ് കേസ് പരിഗണിക്കുന്നത്. പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മനു എന്ന മാഹിൻകണ്ണ് (45), ഭാര്യ റുഖിയ (38) എന്നിവരാണ് കേസിലെ പ്രതികൾ. മാറനല്ലൂർ വെള്ളൂർകോണം അംബിക വിലാസത്തിൽ താമസിച്ചിരുന്ന ദിവ്യ (23), മകൾ ഗൗരി (രണ്ടര) എന്നിവരാണ് കൊല്ലപ്പെട്ടത്.
2011 ഓഗസ്റ്റ് 18നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. മാഹിൻകണ്ണുമായി പ്രണയത്തിലായ ദിവ്യ ഊരൂട്ടമ്പലത്തെ വാടകവീട്ടിൽ ഇയാളോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെ ദിവ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. പ്രസവശേഷം നാട്ടിലെത്തിയ ഇയാളെ ദിവ്യയുടെ ബന്ധുക്കൾ ഇടപെട്ടാണ് തിരികെ കൊണ്ടുവന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് മാഹിൻകണ്ണ് നേരത്തേ വിവാഹിതനാണെന്ന വിവരം ദിവ്യ അറിയുന്നത്. ഇതോടെ ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here